അഞ്ചാം ഏകദിനം: ഇന്ത്യ ബാറ്റ് ചെയ്യുന്നു


പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ദക്ഷിണാഫ്രിക്ക പരിക്കേറ്റ് ക്രിസ് മോറിസിന് പകരം ടബ്രായ്‌സ് ഷംസിയെ ടീമില്‍ ഉള്‍പ്പെടുത്തി.

ആറ് എകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യ പരമ്പര നേടും. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോഹ് ലിയിലും ഓപ്പണര്‍ ശിഖര്‍ ധവാനിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ബൗളിങില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യൂസ് വേന്ദ്ര ചാഹലുമാണ് ഇന്ത്യയുടെ തുരുപ്പുചീട്ടുകള്‍.