അഞ്ചലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്:വിധി നാളെ

അഞ്ചൽ:കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കുറ്റിക്കാട്ടിൽ കേസിലെ വിധി നാളെ.പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം പൊക്സോ കോടതിയാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിയത്.

പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.2017 ഓഗസ്റ്റ് 27നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.അമ്മൂമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസ്സിലേക്ക് പോയ കുട്ടിയെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ പ്രതി രാജേഷ് കാത്ത് നിന്ന് കൂട്ടി കൊണ്ട്പോകുകയു ,കുളത്തൂപ്പുഴയിലെ ഒഴിഞ്ഞ കുറ്റിക്കാട് പോലുള്ള പ്രദേശത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

വിവരം വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു.കുട്ടിയെ കാണാതെ അന്വേഷിച്ചിറങ്ങിയ നാട്ടുകാരാണ് ബാഗും,ചെരുപ്പും പരിസരത്ത് നിന്നും കണ്ടെടുത്തത്.വിശദമായ അന്വേഷണത്തിൽ പ്രതി രാജേഷാണെന്ന് കണ്ടെത്തി.വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷയും പ്രതി അർഹിക്കുന്നില്ലെന്ന് ശക്തമായി പ്രോസിക്യൂഷൻ വാദിച്ചിട്ടുണ്ട്.