‘അങ്ങനെ ഞാനും പ്രേമിച്ചു’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

നവാഗതനായ രാജീവ് വര്‍ഗീസ് സംവിധാനം ചെയുന്ന ‘അങ്ങനെ ഞാനും പ്രേമിച്ചു’ എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പുതുമുഖങ്ങളെ അണിനിരത്തി  സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റര്‍ടൈനറാണ് ചിത്രം. ഹിഷാം അബ്ദുല്‍ വാഹബാണ് സംഗീത സംവിധാനം.

ഹരിനാരായണും നിഷാദും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. വിജയ് യേശുദാസ്,നജീം അര്‍ഷാദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ജീവ, ജീവന്‍, വിഷ്ണു നമ്പ്യാര്‍, സൂര്യകാന്ത്, ശിവകാമി, സ്‌നേഹ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ സിദ്ധിഖ്, മേജര്‍ രവി, നീന കുറുപ്, നിര്‍മല്‍ പാലാഴി, അങ്കമാലി ഫെയിം സിനോജ് എന്നിവരും അണിനിരക്കുന്നു.