‘അങ്ങനെ ഞാനും പ്രേമിച്ചു’ ചിത്രത്തിലെ ഗാനമെത്തി

‘അങ്ങനെ ഞാനും പ്രേമിച്ചു’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ രാജീവ് വര്‍ഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അങ്ങനെ ഞാനും പ്രേമിച്ചു’. തൊടു തൊടു.. എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. നിഷാം അഹമ്മദിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുല്‍ വാഹബാണ്.

നാടക അക്കാദമിയില്‍ പഠിക്കുന്ന നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ആണ്‍കുട്ടിയെപോലെയിരിക്കുന്ന ഒരു പെണ്‍കുട്ടി കടന്നുവരുന്നതും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

ജീവ, സൂര്യകാന്ത്, ജീവന്‍, വിഷ്ണു നമ്ബ്യാര്‍, ശിവകാമി, സ്‌നേഹ എന്നീ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ സിദ്ധിഖ്, മേജര്‍ രവി, നീന കുറുപ്, നിര്‍മല്‍ പാലാഴി, അങ്കമാലി ഫെയിം സിനോജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ലൈഫ് ഓഫ് ജോസ്‌കുട്ടി എന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ രവി ചന്ദ്രനാണ് ഈ ചിത്രത്തിന്‍റെയും ക്യാമറ ചലിപ്പിക്കുന്നത്. റെക്‌സണ്‍ ജോസഫ് ആണ് എഡിറ്റര്‍.സ്റ്റോറി ടാക്കീസിന്റെ ബാനറില്‍ സൗമ്യ ആര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.