അഗസ്താ വെസ്തലന്‍ഡ് അഴിമതി: ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ അഞ്ച് ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു

അഗസ്താ വെസ്തലന്‍ഡ് അഴിമതി കേസിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ അഞ്ച് ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.

എല്ലാ ദിവസവും അഭിഭാഷകനെ കാണാനും ക്രിസ്ത്യന്‍ മിഷേലിന് അനുമതി. ദില്ലി പട്യാല കോടതിയില്‍ അതീവ സുരക്ഷയോടെയാണ് ക്രിസ്ത്യല്‍ മിഷേലിനെ ഹാജരാക്കിയത്.

അഗസ്ത വെസ്തലാന്റിലെ അഴിമതി പണം എവിടേക്ക് പോയെന്ന് അറിയാനാണ് ശ്രമിക്കുന്നതെന്ന് സിബിഐ അറിയിച്ചു.

യുപിഎ കാലത്ത് 12 അഗസ്ത വെസ്ത ലാന്റ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അഴിമതി നടന്നുവെന്ന കേസിലെ മുഖ്യപ്രതിയാണ് ലണ്ടന്‍ സ്വദേശിയായ ക്രിസ്ത്യന്‍ മിഷേല്‍.

ഇന്നലെ അര്‍ദ്ധരാത്രി ദുബായില്‍ എത്തിച്ച മിഷേലിനെ വൈകുന്നേരത്തോടെ ദില്ലി പട്യാല കോടതിയില്‍ ഹാജരാക്കി. അഗസ്ത വെസ്തലന്റ് ഇടപാടിലെ അഴിമതി പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും ഇതിനായി ക്രിസ്ത്യന്‍ മിഷേലിനെ കസറ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു.

ഇടപാടിന്റെ ക്ലാസിഫൈഡ് രേഖകള്‍ മിഷേലിന്റെ കൈവശം ഉണ്ടായിരുന്നു.ഇതിന്റെ ഉറവിടവും അന്വേഷിക്കണം. എന്നാല്‍ മിഷേലിലെ സിബിഐ കസ്റ്റഡിയില്‍ വിടുന്നത് അദേഹത്തിന്റെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു.

ജൂഡീഷ്യല്‍ കസ്റ്റഡിയിലേയ്ക്ക് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഇത് തള്ളിയ പ്രത്യേക കോടതി ക്രിസ്ത്യന്‍ മിഷേലിനെ അഞ്ച് ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.

എന്നാല്‍ എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും അഭിഭാഷകരെ കാണാന്‍ മിഷേലിന് അനുവാദം നല്‍കി. കനത്ത പോലീസ് ബന്തവസിലാണ് മിഷേളിനെ കോടതിയില്‍ കൊണ്ട് വന്നതും മടക്കി കൊണ്ട് പോയതും.

അഗസ്ത വെസ്തലന്റ് ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ക്ക് തുക കൈമാറിയത് മൈക്കിലാണന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

225 കോടിയുടെ കോഴ ഇടപാടാണ് നടന്നത്. ദുബായില്‍ താമസിക്കുകയായിരുന്ന ക്രിസ്ത്യന്‍ മൈക്കില്‍ കഴിഞ്ഞ വര്‍ഷം പിടിയിലായി.

പക്ഷെ ഇന്ത്യയിലേയ്ക്ക് കൊണ്ട് വരാന്‍ ഏറെ നിയമനടപടികള്‍ വേണ്ടി വന്നു.യുഎഇ സര്‍ക്കാരിന്റെ നീതിന്യായ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കി.

എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് അഗസ്ത വെസ്ത ലാന്‍ഡ് ഇടപാട് നടന്നത്. സോണിയാഗാന്ധി അടക്കമുള്ളവര്‍ ആരോപണ വിധേയരാണ്.